ഒരു പിടി മണ്ണ് (ഭാഗം 7) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 7) [ഒരു സാങ്കൽപ്പിക കഥ]

ആ നാലുകാലോലപ്പുരയുടെ ഉമ്മറത്ത്..,
ആകെയുള്ളതായ ചില്ലറ സൌകര്യത്തിൽ...,
കയർ കട്ടിലിൽ, വെട്ടിയിട്ട ചക്കപോലെ..,
പൊന്നിയമ്മച്ചി ശയനം ആരംഭിച്ചു....!!
'അമ്മാവാ..ഞാൻ പോയിട്ട്..നാളെ വരാം..!'
ഉമ്മറത്തേ മൂലയുടെ പാർശ്വമായി കിടന്ന,
ആമ്രപ്പലകയിൽ തീർത്ത നീണ്ടപീഠത്തിൽ,
പട്ടാളം പരമശിവവും നടുവ് നിവർത്തു..!
'ഹോ..എന്തൊരാശ്വാസം; ഭയങ്കരാശ്വാസം..!
പക്ഷേ....,ഉറക്കവും അയാളെ കൈവിട്ടു..!
എങ്ങനെ ഉറങ്ങും..?
അമ്മാതിരിപ്പണിയല്ലേ അനന്തിരവൻ
ഉണ്ടാക്കിവെച്ചിരിക്കുന്നത്..!!
നിശയുടെ നിശബ്ദതയെ കീറിമുറിച്ച്....,
പൊന്നി ഞെട്ടിപ്പിടഞ്ഞെണീറ്റു..!
ചീവീടുകൾ രാഗാർച്ചനയോടെ വരവേറ്റു...!!
'അവൻ എവിടെ..?'പട്ടാളം ആരായുന്നു.
'നിങ്ങടവൻ ചെയ്ത പണിയേ..; പൊന്നേ
വയർ കത്തുന്നു.., ഒരു കാലി ചായ..?'
'കാശിറക്കിക്കാൻ....ചെയ്ത പണിയേ...?'
പൊന്നമ്മച്ചി മൂക്കത്ത് വിരൽ അമർത്തി..!!
ഇരുവർക്കും,നടന്നതൊന്നും വിശ്വസമായില്ല..!
വരിക്കപ്ളാവിന്റെ ചില്ലകൾക്കും ഇടയിലൂടെ,
ഉയർന്നുയർന്നു പോകുന്ന വെള്ളികെട്ടിയ
മേഘങ്ങൾ പരമനെ ആകർഷിച്ചു..!
രാപ്പാടിക്കിളി ഇരുവർക്കും താരാട്ടു പാടി..!!
രകാട്ടുപൂവൻ രാഗമേളം തുടങ്ങി...!
കത്തിക്കയറുന്ന വൃദ്ധവയറിന്റെ വേവലാതി..
'പൊന്നേ..ഒരു കാലി ചായ...'
പൊന്നി കാഹളം തുടങ്ങി....
'പൊന്നേ..ഒരു ചായ; വയറു കത്തുന്നേ..!
അഭംഗുരം...,അതിയാൻ ഉറക്കം തുടരുന്നൂ..!
താഴേ വീട്ടിലെ ഗോവിന്ദൻകുട്ടീം ഭാനുമതീം..,
മേലേവീട്ടിലെ വിശപ്പിന്റെ വിളി കേട്ടു.....
'വാലൻ ലോഹപ്പാത്ര'ത്തിൽ, ചായയുമായി
ഗോവിന്ദൻകുട്ടി മുഖം കാണിച്ചു...!
'പുളിമുക്കിനുള്ള മിൽമക്കട തുറന്നില്ല...;
കട്ടൻചായയാ, അമ്മായി കുടിച്ചാട്ടെ...!'
ആ അമ്മായി വിളി, ക്യാപ്റ്റന്..ദഹിച്ചില്ല..!!
'വീട്ടില് ഭാനുമതി.., പച്ച ഏത്തക്കായും ചീമ-
ച്ചേമ്പും ,അടുപ്പേൽ പുഴുങ്ങുന്നൊണ്ട്..!'
'എങ്ങനാ., എല്ലാവരും താഴേക്ക് വരുമോ..?'
'പൊന്നിന്റെ കിടപ്പു കണ്ടോ..?'
'ഇതെല്ലാം അകത്തേക്ക് എടുത്തുവെച്ചേ..,
ഒറ്റക്ക് അതിയാനേക്കൊണ്ട് പ്രയാസ്സമാ..!'
തുരുമ്പിച്ച വ്യാപിരിയുടെ ഞരക്കത്തോടെ..,
പരമൻ കോട്ടുവായിട്ട് എഴുനേറ്റു..!
'വാട്സ് യുവർ നെയിം..?'
'ഒരു ചായ കിട്ടുമോടേ...?'
ഗോവിന്ദൻകുട്ടി, ചായ കോപ്പയിൽ പകർന്നു..!
'എന്നാലും...എന്നാ പണിയാ കാണിച്ചേ..?'
'എങ്ങോട്ടുപോയടേ അവനും അവളും..??'
'അല്ലറ-ചില്ലറ വേലക്ക്... ആരെയെങ്കിലും..?'
'അക്കരേന്ന് ഒരാളേ ക്രമീകരിച്ചിട്ടൊണ്ട്..;'
'ഒരുമാസം...എന്നാ ആകുമെടേ..??'
'തുഛമായ ശമ്പളം.., കാൽ ലക്ഷം രൂപാ..!'
'എന്റെ ഈശോ., കാൽ ലക്ഷം രൂഫായോ.??'
പൊന്നി ബോധംകെട്ട് താഴെ വീണു..!!
---------------------(തു ട രും ) -------------------------------


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26