ദുബായ്: രാജ്യത്ത് ഭിക്ഷാടനം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നല്കി പോലീസ്. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവർക്ക് ലക്ഷം ദിർഹമാണ് പിഴ. ഇതുകൂടാതെ ആറുമാസം തടവുശിക്ഷയും കിട്ടുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍.

ഒന്നില്‍ കൂടുതല്‍ പേർ ഭിക്ഷാടനം നടത്തുന്നുണ്ടെങ്കില്‍ അത് സംഘടിത ഭിക്ഷാടനമായി കണക്കാക്കും. സംഘാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവന്നവർക്കും സമാനമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.