രാജ്യത്തെ സമാധാനവും സ്ഥിരതയും നിലനിറുത്തുക എന്നത് സൈന്യത്തിന്റെ കർത്തവ്യം; ഞങ്ങള്‍ സദാ ജാഗരൂകരാണെന്ന് സൈനിക മേധാവി ജനറല്‍

രാജ്യത്തെ സമാധാനവും സ്ഥിരതയും നിലനിറുത്തുക എന്നത് സൈന്യത്തിന്റെ കർത്തവ്യം; ഞങ്ങള്‍ സദാ ജാഗരൂകരാണെന്ന് സൈനിക മേധാവി ജനറല്‍

ബംഗളൂരു:  രാജ്യാതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യന്‍ സൈന്യം എക്കാലവും പ്രതിബദ്ധത കാട്ടുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം നരവനെ. രാജ്യത്ത് ഉണ്ടാകുന്ന ഏത് ഭീഷണികളെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റ് പരിശീലന കേന്ദ്രത്തില്‍ നടന്ന സൈന്യവുമായി ബന്ധപ്പെട്ട പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളേഴ്സ് ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സൈന്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിത്.

അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച്‌ നിങ്ങള്‍ക്കെല്ലാം അറിയാം. സമാധാനവും സ്ഥിരതയും നിലനിറുത്തുക എന്നത് സൈന്യത്തിന്റെ കര്‍ത്തവ്യമാണ്. ഞങ്ങള്‍ സദാജാഗരൂകരാണ്. എന്തും നേരിടാന്‍ പൂര്‍ണ സജ്ജരാണ്. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും സൈന്യം സമാഹരിച്ചുവെന്നും നരവനെ പറഞ്ഞു. രാഷ്ട്രപതിയെ പ്രതിനിധാനം ചെയ്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.