ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും; നടപടികള്‍ ഊര്‍ജ്ജിതമാക്കി നോര്‍ക്ക

ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും; നടപടികള്‍ ഊര്‍ജ്ജിതമാക്കി നോര്‍ക്ക

തിരുവനന്തപുരം: ഉക്രെയ്നില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് നോര്‍ക്ക. ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും എംബസിയുടേയും സഹായത്തോടെ സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

മാത്രമല്ല കഴിഞ്ഞ ദിവസത്തെ സാഹചര്യമല്ല ഇന്നെന്നും ആശങ്ക വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളില്‍ ചിലര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മറ്റു ചിലര്‍ക്ക് വിമാനത്താവളത്തിലേക്കു പോകാന്‍ കഴിഞ്ഞില്ല. എംബസി നമ്പറും നോര്‍ക്ക നമ്പറും അവിടെയുള്ള മലയാളികള്‍ക്കു നല്‍കിയിട്ടുണ്ട്. നോര്‍ക്കയ്ക്കു ലഭ്യമായ വിവരം അവിടെയുള്ളവരെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

182 കുട്ടികളാണ് നോര്‍ക്കയില്‍ അറ്റസ്റ്റ് ചെയ്തു ഉക്രെയ്‌നിലേക്കു പോയിട്ടുള്ളത്. പക്ഷെ ആകെ എത്ര വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് കൃത്യമായ കണക്കില്ല. ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ഉണ്ട്.

കൂടാതെ ഉക്രെയ്‌നില്‍ നില്‍ക്കുന്നത് അപകടമാണെന്ന് കുട്ടികളോട് പറഞ്ഞിട്ടുണ്ട്. അതേസമയം എയര്‍ ഇന്ത്യ ഈ സാഹചര്യത്തില്‍ നിരക്കു കൂട്ടിയത് നിര്‍ഭാഗ്യകരമാണ്. കുറഞ്ഞ ചെലവില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഒന്ന് മാത്രമാണ് എത്തിയതെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.