ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാന്‍ ശ്രമം

ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാന്‍ ശ്രമം

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഉക്രെയ്ന്‍ വ്യോമപാത അടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യക്കാരോട് പടിഞ്ഞാറന്‍ ഉക്രെയ്‌നിലേയ്ക്ക് പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമായി എത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ബെലാറസ്, പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മാള്‍ഡോവ എന്നീ രാജ്യങ്ങളുമായി ഉക്രെയ്ന്‍ കര അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച് അവിടെ നിന്നും അവരെ ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇതിനിടെ റഷ്യയുടെ തെക്ക് ഭാഗത്തുള്ള വിമാനത്താവളങ്ങള്‍ മാര്‍ച്ച് മൂന്ന് വരെ അടച്ചു. റോസ്‌തോവ്, ക്രാസ്‌നോദര്‍, അനപ, ഗെലെന്‍ഡ്ജിക്, എലിസ്റ്റ, സ്റ്റാവ്രോപോള്‍, ബെല്‍ഗൊറോഡ്, ബ്രയാന്‍സ്‌ക്, കുര്‍സ്‌ക്, വൊറോനെജ്, സിംഫെറോപോള്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.