കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം കുറഞ്ഞ് രാജ്യാന്തരവിപണിയില്‍ റബര്‍വില കുതിക്കുമ്പോഴും ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് ഒത്താശചെയ്യുന്നത് കര്‍ഷകദ്രോഹമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണിവില കിലോഗ്രാമിന് 162 രൂപയായിരിക്കുമ്പോള്‍ തത്തുല്യ ഗ്രേഡിന് രാജ്യാന്തരവില 168 രൂപയാണിപ്പോള്‍. കര്‍ഷകര്‍ക്ക് വ്യാപാരികള്‍ നല്‍കുന്ന വില കിലോഗ്രാമിന് 157 രൂപയും.
വ്യവസായികള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്ലോക്ക് റബറിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇറക്കുമതി ലാഭകരമല്ലന്നിരിക്കെ വ്യവസായികള്‍ ബോധപൂര്‍വ്വം ആഭ്യന്തര വിപണി അട്ടിമറിക്കുന്നതിന് റബര്‍ ബോര്‍ഡും കൂട്ടുനില്‍ക്കുന്നത് ശരിയല്ല.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവരുകയും റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ഉല്പാദനം കൂടുകയും ചെയ്തിരിക്കുമ്പോള്‍ പ്രകൃതിദത്തറബറിന്റെ വില ഉയരേണ്ടതാണ്.
കാലാവസ്ഥാവ്യതിയാനം മൂലം ആഭ്യന്തര റബറില്പാദനം നിലച്ചിരിക്കുന്നതുകൊണ്ട് വിപണിയില്‍ ലഭ്യത കുറഞ്ഞിട്ടും വിലയിടിക്കുന്ന നീക്കം ആസൂത്രിതമാണ്.
നിലവിലുള്ള റബര്‍ ആക്ടില്‍ ബോധപൂര്‍വ്വമായ വിപണി അട്ടിമറിയില്‍ ഇടപെടല്‍ നടത്താമെന്നിരിക്കെ റബര്‍ ബോര്‍ഡ് നടത്തുന്ന ഒളിച്ചോട്ടം കര്‍ഷകരോടുള്ള വഞ്ചനാസമീപനമാണെന്നും കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം നേരിട്ടിടപെടണമെന്നും ജനപ്രതിനിധികള്‍ കര്‍ഷക അനുകൂല നിലപാട് സ്വീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.