ന്യൂഡല്‍ഹി: സൈനിക നടപടി നിറുത്തിവച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്നലെ രാത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മുന്‍ഗണന നല്‍കുമെന്നും മോഡി വ്യക്തമാക്കി.
നയതന്ത്രതലത്തില്‍ ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ ഇരുനേതാക്കളും ധാരണയായി. ഇരുപത്തിയഞ്ച് മിനിട്ടോളമാണ് ഇരു നേതാക്കളും സംസാരിച്ചത്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടെതെല്ലാം ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായും സംസാരിക്കും.
ഉക്രെയ്ന്‍ ഇതുവരെ 4000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത് 20,000 ഇന്ത്യക്കാര്‍ അവിടെയുള്ളതായാണ്. ക്‌ളാസുകള്‍ ഓണ്‍ലൈനാക്കാന്‍ ഉക്രെയ്ന്‍ സര്‍വകലാശാലകളോട് അഭ്യര്‍ത്ഥിക്കും. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഉക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്‌ളോവാക്യ, ഹംഗറി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ എസ്.ജയശങ്കര്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യക്കാരെ കൊണ്ടുവരാനായി പ്രത്യേക സംഘത്തെ അയയ്ക്കാന്‍ തുടര്‍ന്ന് തീരുമാനമായി. ഇന്ത്യക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച ചെയ്യും.
ഇന്ത്യ നിക്ഷ്പക്ഷ നിലപാടാകും സ്വീകരിക്കുക. സംഘര്‍ഷം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. നയതന്ത്ര ചര്‍ച്ച വേണമെന്നാകും സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.