ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 18 മുതൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 18 മുതൽ 23 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു.എ.ഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം. മാർച്ച് 2020 ലെ ഒന്നാംവർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ എഴുതിയിട്ടുളള ആറ് വിഷയങ്ങളിൽ മൂന്ന് വിഷയങ്ങൾ വരെ സ്‌കോർ മെച്ചപ്പെടുത്തുന്നതിനും, രജിസ്റ്റർ ചെയ്തിട്ടുളള വിഷയങ്ങളിൽ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കിൽ അവ എഴുതുന്നതിനും റഗുലർ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഫീസടയ്‌ക്കേണ്ട അവസാന തിയതി നവംബർ 16 ആണ്. 600 രൂപ ഫൈനോടെ 18 വരെ അപേക്ഷ സമർപ്പിക്കാം. റഗുലർ, ലാറ്ററൽ എൻട്രി, വിദ്യാർത്ഥികൾക്കുളള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ, കമ്പാർട്ട്‌മെന്റൽ വിഭാഗം വിദ്യാർത്ഥികൾക്കുളള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം ഹയർ സെക്കൻഡറി പോർട്ടലായ www.dhsekerala.gov.in ൽ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.