വത്തിക്കാന്‍ സിറ്റി: പരസ്പര സൗഹൃദം വളര്‍ത്തി മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ.'നമ്മുടെ മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയങ്ങളാലും കൈകളാലും മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത' യും മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.ലാറ്റിന്‍ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷനുമായി സഹകരിച്ച് ലയോള യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഓണ്‍ലൈന്‍ മീറ്റിംഗിലെ ആശയ വിനിമയത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ ഏഴ് പ്രാദേശിക കൂട്ടായ്മാ പ്രതിനിധികള്‍ പങ്കെടുത്തു. യുഎസ്എ/കാനഡ, മെക്സിക്കോ, കരീബിയന്‍/മധ്യ അമേരിക്ക, ബ്രസീല്‍, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിനിധികള്‍. വിദ്യാഭ്യാസം, കുടിയേറ്റം, പാരിസ്ഥിതിക സുസ്ഥിരത, സാമ്പത്തിക നീതി, അവിഭാജ്യ മനുഷ്യ വികസനം,കുടിയേറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ സിനോഡല്‍ രീതിയില്‍ ചര്‍ച്ച ചെയ്തു.
ഫ്രാറ്റെല്ലി ടുട്ടിയുടെ പ്രചോദനവുമായി വിഭാഗീയതയകന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും ആത്മാവിലൂടെ സംഭവിക്കേണ്ട സഹകരണത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളും മാര്‍പാപ്പയും തമ്മിലുള്ള തുറന്ന സംഭാഷണത്തിന് കൂടിക്കാഴ്ച അവസരമൊരുക്കി.
ലാറ്റിന്‍ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററല്‍ സ്റ്റഡീസ്, ഹാങ്ക് സെന്റര്‍ ഫോര്‍ കാത്തലിക് ഇന്റലക്ച്വല്‍ ഹെറിറ്റേജ് എന്നിവയുമായി സഹകരിച്ചാണ് ഷിക്കാഗോയിലെ ലയോള സര്‍വകലാശാലാ ദൈവശാസ്ത്ര വിഭാഗം പരിപാടി സംഘടിപ്പിച്ചത്. ഷിക്കാഗോ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലേസ് കപ്പിച്ച്് ആമുഖ പ്രസംഗം നടത്തി. പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായ അര്‍ജന്റീനിയന്‍ ദൈവശാസ്ത്രജ്ഞന്‍ എമില്‍സ് കുഡ സ്വാഗതം ആശംസിച്ചു.
youtu.be33xJe9fHM
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.