കറുത്ത വര്‍ഗക്കാരി കെറ്റാന്‍ജി യു.എസ് സുപ്രീം കോടതി ജഡ്ജിയാകും; ചരിത്ര പ്രധാന നോമിനേഷനുമായി ബൈഡന്‍

കറുത്ത വര്‍ഗക്കാരി കെറ്റാന്‍ജി യു.എസ് സുപ്രീം കോടതി ജഡ്ജിയാകും; ചരിത്ര പ്രധാന നോമിനേഷനുമായി ബൈഡന്‍

ന്യൂയോര്‍ക്ക്: യു.എസ് സുപ്രീം കോടതി ജഡ്ജി നിയമനത്തിന് ചരിത്രത്തില്‍ അദ്യമായി കറുത്ത വര്‍ഗക്കാരി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു. 51 കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ ആണ് ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജി സ്ഥാനത്തു നിന്ന് സുപ്രീം കോടതി ജഡ്ജിയായി ഉയരുന്നതിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറുന്നത്.

സെനറ്റ് അംഗീകരിച്ചാല്‍ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയെന്ന നേട്ടം കെറ്റാന്‍ജി സ്വന്തമാക്കും.കറുത്ത വര്‍ഗക്കാരിയാകും അടുത്ത ജഡ്ജിയെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫെഡറല്‍ ബെഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്ത കെറ്റാന്‍ജിക്ക് ബൈഡന്‍ സ്ഥാനക്കയറ്റം നല്‍കുന്നു.

നിയമനം യാഥാര്‍ഥ്യമായാല്‍ നിലവില്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ കറുത്ത വര്‍ഗ ജഡ്ജിയാകും കെറ്റാന്‍ജി. ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ് നേരത്തെയുള്ളത്. അടുത്ത് സ്ഥാനമൊഴിയുന്ന ലിബറല്‍ ജസ്റ്റിസായ സ്റ്റീഫന്‍ ബ്രയറിനു പകരമാകും കെറ്റാന്‍ജിയുടെ നിയമനം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൗരാവകാശം നിഷേധിക്കപ്പെട്ടിരുന്ന കറുത്ത വര്‍ഗത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാകും കെറ്റാന്‍ജി.

ജസ്റ്റിസ് സ്റ്റീഫന്‍ ബ്രയര്‍ അഭിഭാഷകനായിരിക്കവേ, അദ്ദേഹത്തിനു കീഴില്‍ കരിയറിന്റെ തുടക്കത്തില്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു കെറ്റാന്‍ജി.നിലവില്‍ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ടിലെ യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ സര്‍ക്യൂട്ട് ജഡ്ജിയാണവര്‍. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആറാമത്തെ വനിതാ ജഡ്ജിയാകും കെറ്റാന്‍ജി. അവര്‍ എത്തുന്നതോടെ നിലവില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.