നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി

നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നിയമം കൊണ്ടുവന്നതിന് ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ ബാത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2019 സെപ്തംബറിലാണ് മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്.

'മുത്തലാഖ് പോലുള്ള സാമൂഹ്യ വിപത്തുകള്‍ അവസാനിക്കുകയാണ്. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിനു ശേഷം അത്തരം നടപടികളില്‍ 80 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

സമീപകാലത്തായി സ്ത്രീകളുടെ പ്രസവാവധി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വിവാഹത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പ്രായം ആക്കിയതിനാല്‍ എല്ലാ രംഗങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണെന്ന്' മോഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.