കൊച്ചി: ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഒരു കൂട്ടം രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം, അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ ഉക്രെയ്ന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യം.
ഉക്രെയ്ന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. നിയന്ത്രണത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കൊടും തണുപ്പില്‍ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ ബുദ്ധിമുട്ടിലാണ്. അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാനുള്ള പണം കുട്ടികള്‍ വഹിക്കേണ്ട സ്ഥിതിയാണെന്നും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.