റഷ്യക്കെതിരെ ആഗോള പ്രതിരോധത്തിന് കായിക ലോകം; ഇന്‍ര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഫിഫയും രംഗത്ത്

റഷ്യക്കെതിരെ ആഗോള പ്രതിരോധത്തിന് കായിക ലോകം; ഇന്‍ര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഫിഫയും രംഗത്ത്

ലണ്ടന്‍: ഉക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ പ്രതിരോധം കടുപ്പിച്ച് കായികലോകവും. ലോകരാജ്യങ്ങളും യൂറോപ്പും വിവിധ മേഖലകളില്‍ പ്രതിരോധം സൃഷ്ടിച്ചതിന് പിന്നാലെ റഷ്യയെ എല്ലാ കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി. റഷ്യയെ ഒഴിവാക്കാന്‍ ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന് എളുപ്പമായി.ബെലാറസിനെതിരെയും ഉപരോധ നിര്‍ദ്ദേശമുണ്ട്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ശക്തമായ ഉപരോധത്തിനുള്ള നീക്കത്തിലാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഇനി റഷ്യയില്‍ വേണ്ടെന്നും മത്സരങ്ങളില്‍ ഇനി റഷ്യ എന്ന രാജ്യത്തെ ഔദ്യോഗികമായി പങ്കെടുപ്പിക്കേണ്ടതില്ലെന്നുമാണ് നിര്‍ദ്ദേശം. ഒളിമ്പിക്സിന്റെ സന്ദേശം തന്നെ ലോകസമാധാനം എന്നതാണ്. അത് തെറ്റിച്ചിരിക്കുന്ന രാജ്യമായി റഷ്യ മാറിയിരിക്കുന്നു. യുദ്ധ വെറിയുള്ള രാജ്യത്തെ ഒരു കായിക രംഗത്തിനും ഉള്‍ക്കൊള്ളാനാകില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.

ഉക്രെയ്നെ ആക്രമിച്ചതോടെ ഫുട്ബോള്‍ ലോകവും കടുത്ത നടപടിയാണ് എടുക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ തീരുമാനിച്ചത് റദ്ദാക്കിയിരുന്നു. ഇനി റഷ്യയില്‍ ഒരുതരത്തിലുള്ള അന്താരാഷ്ട്ര മത്സരത്തിനും അനുമതിയുണ്ടാകില്ലെന്നും ലോകത്തിലെവിടേയും റഷ്യയുടെ ദേശീയഗാനമോ ദേശീയപതാകയോ ഉയരുന്ന ഒരു കായിക മത്സരവും നടത്തില്ലെന്നും ഫിഫ അറിയിച്ചു. ഒരിടത്തും റഷ്യയെന്ന ഔദ്യോഗിക നാമം ഇനി ഉപയോഗിക്കാനാകില്ലെന്നും ഫിഫ അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.