കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. മറൈന്‍ ഡ്രൈവില്‍ രാവിലെ 9.30ന് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം 10.30ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 420 സമ്മേളന പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 520 പേര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് നവ കേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കോവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപ നറാലിയും ഉണ്ടാകില്ല.
ബുധനാഴ്ച രാവിലെ മുതല്‍ പൊതു ചര്‍ച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ നടക്കും. കൂടാതെ പുതിയ സംസ്ഥാന കമ്മിറ്റിയേയും സെക്രട്ടറിയേയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളേയും തെരഞ്ഞെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.