കെ സി വൈ എം സംസ്ഥാന സമിതിയുടെ 2022 പ്രവർത്തനവർഷം എം പി തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു

കെ സി വൈ എം സംസ്ഥാന സമിതിയുടെ 2022 പ്രവർത്തനവർഷം  എം പി തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ : ക്രൈസ്തവ യുവത്വം ഐക്യത്തിന്റെ പ്രേഷിതർ എന്ന് വിളംബരം ചെയ്ത് 2022 വർഷത്തെ കെ സി വൈ എം സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്‌ഘാടനം ഹെനോസിസ് 2022 നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങ് എം പി തോമസ് ചാഴിക്കാടൻ  ഉദ്ഘാടനം ചെയ്തു. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്‌ ഷിജോ ഇടയാടിൽ അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ പുരോഗതിയിൽ നിർണ്ണായക സംഭാവനകൾ നല്കിയ ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ഉൾപ്പെടുന്ന 2022 വർഷത്തെ നിർണ്ണായക പ്രവർത്തനവിഷയങ്ങൾ ഉദ്‌ഘാടന വേദിയിൽ ചർച്ചയായി. പ്രവാസ യുവത്വം, ക്രൈസ്തവ അവകാശ സംരക്ഷണം, മാധ്യമവും മതേതരത്വവും, യൗവ്വനമെന്ന ലഹരി, കെ സി വൈ എം ഭരണഘടനയും ചരിത്രവും എന്നീ ഉപവിഷയങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഈ വർഷത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക.

ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ ജോസഫ് വാണിയപുരക്കൽ, വികാരി ഫാ ജോസ് മുകളേൽ, എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ ജേക്കബ് ചക്കാത്ര, യുവദീപ്തി എസ് എം വൈ എം രൂപത ഡയറക്ടർ ഫാ ജോബിൻ ആനകല്ലുങ്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് ജിമ്മി ഫിലിപ്പ്‌, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് ജോർജ് ജോസഫ്, കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ ചാലക്കര, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് ആഷിക് സാബു, ജിബിൻ ഗബ്രിയേൽ, തുഷാര തോമസ്, ഷിജോ നിലക്കപ്പിള്ളി, സെലിൻ ചന്ദ്രബാബു, സി റോസ് മെറിൻ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.