ന്യുഡല്‍ഹി: തുര്‍ക്കി പൗരനെ എയര്‍ ഇന്ത്യയുടെ എംഡിയായി നിയമിച്ചതില്‍ എതിര്‍പ്പുമായി സംഘപരിവാര്‍ സംഘടന രംഗത്ത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ഇല്‍ക്കര്‍ ഐസിയെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് ആര്‍.എസ്.എസ്-അഫിലിയേറ്റ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്( എസ്.ജെ.എം) വ്യക്തമാക്കുന്നത്.
തുര്‍ക്കി പൗരനെ എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും പുനപരിശോധന വേണമെന്നാണ് എസ്.ജെ.എം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റ സണ്‍സിന്റെ ഭാഗത്തു നിന്നും ഒരു നീക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.ജെ.എം കോര്‍ഡിനേറ്റിംങ് കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു.
വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ദേശീയ സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്തു കൊണ്ട് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമനങ്ങള്‍ നല്‍കുന്നതിനെ തന്റെ സംഘടന എതിര്‍ക്കുന്നുവെന്നും മഹാരാജന്‍ കൂട്ടിച്ചേര്‍ത്തു. ഏവിയേഷന്‍ വ്യവസായത്തെ ഒരു ചിപ്സ് നിര്‍മ്മാതാക്കളുമായി തുലനം ചെയ്യാന്‍ കഴിയില്ല. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. തുര്‍ക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എര്‍ദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണ്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടാറ്റ സണ്‍സ് അടുത്തിടെ ഇന്ത്യയുടെ മുന്‍നിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ വാങ്ങിയിരുന്നു. തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധി കേന്ദ്രമാണ് ഐച്ചി. 2022 ഏപ്രില്‍ ഒന്നിന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു. 2015 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.