ദുബായ്: നാലാമത് എമിറാത്തി-ഫ്രഞ്ച് വ്യാപാര സഹകരണഉച്ചകോടിക്ക് ദുബായില്‍ തുടക്കം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായർ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
നൂതനവും സുസ്ഥിരവുമായ സഞ്ചാരപരിഹാരങ്ങള്‍, നാളെക്കുളള കെട്ടിടങ്ങള്‍ എന്ന പ്രമേയത്തിലൂന്നിയാണ് ഉച്ചകോടി നടക്കുന്നത്. എക്സ്പോ 2020 യിലെ ഫ്രഞ്ച് പവലിയനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇയിലെ ഫ്രാൻസ് റിപ്പബ്ലിക് അംബാസഡർ സേവ്യർ ചാറ്റൽ, ദുബായിലെ ഫ്രാൻസ് കോൺസൽ ജനറൽ നതാലി കെന്നഡി, സി.സി.ഐ ഫ്രാൻസ് യു.എ.ഇ പ്രസിഡന്‍റ് ജെഫ്‌റോയ് ബ്യൂണെൽ തുടങ്ങിയവരും പങ്കെടുത്തു.
ഇരുപതോളം പ്രമുഖ കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ദുബായുടെ ഗതാഗത മേഖലയിലെ ഫ്രഞ്ച് സംഭാവനങ്ങളുടെ തുടർച്ചയായി നടക്കുന്ന ഉച്ചകോടി ഇരുവിഭാഗങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുമെന്ന് മാത്തർ അല്‍ തായർ പറഞ്ഞു. ഡ്രൈവറില്ലാ ഗതാഗതം, മൊബിലിറ്റിയുടെ ഭാവി, നൂതന പദ്ധതികളുടെ ധനസഹായം, ബിഗ് ഡാറ്റ എന്നിവ ഉൾപ്പെടുന്ന വിവിധ വശങ്ങളിൽ ഉച്ചകോടി, ഉഭയകക്ഷി ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍റർപ്രൈസസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (ഇസി 3), ദുബായ് മെട്രോയുടെ റെഡ് ലൈൻ സൈറ്റിലേക്കുള്ള വിപുലീകരണം തുടങ്ങിയ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച നഗരം, ഒപ്പം ദുബായ് അർബൻ പ്ലാൻ 2040 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനായി തുടർന്നും സജീവ സഹകരണമുണ്ടാകുമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. 2025 നകം 15 ബില്യണ്‍ ദിർഹത്തിന്‍റെ 12 പദ്ധതികളാണ് നിലവില്‍ നടപ്പില്‍ വരുത്താനായി ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.