ഇന്ത്യക്കാര്‍ അടിയന്തരമായി കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി.
ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ കീവിലടക്കം കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ ഗംഗ പദ്ധതിയില്‍ വ്യോമ സേനയും പങ്കാളികളാകും. വ്യോമ സേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ അയക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17 വിമാനങ്ങളാണ് ഉക്രെയ്‌നിലേക്ക് പറക്കുക. ഇന്ന് തന്നെ ആദ്യ വ്യോമസേനാ വിമാനം പുറപ്പെടുമെന്നാണ് അറിയുന്നത്. നിലവില്‍ യൂറോപ്പിന്റെ പല ഭാഗത്തേക്കും അഭയാര്‍ത്ഥി പ്രവാഹമാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.
അതേസമയം കേന്ദ്രമന്ത്രിമാര്‍ യുക്രെയിന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായാണ് മന്ത്രിമാര്‍ യാത്ര തിരിക്കുന്നത്.
റൊമേനിയ, മാള്‍ഡോവ എന്നിവിടങ്ങളിലാണ് ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശിക്കുന്നത്. കിരണ്‍ റിജ്ജു സ്ലോവാക്യയിലേക്കും ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലേക്കും പുറപ്പെടും. വി.കെ സിംഗിനാണ് പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല.
അതിനിടെ ഇന്ത്യക്കാര്‍ അടിയന്തരമായി കീവ് വിടണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി പുറത്തു വിട്ടു. ട്രെയിനുകളോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് രക്ഷപ്പെടണമെന്നും സ്ഥിതി ഗുരുതരമാകുമെന്നുമാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.