ഉന്നത വിദ്യാഭ്യാസത്തില്‍ സ്വകാര്യനിക്ഷേപമാകാം: നയങ്ങള്‍ മാറ്റിയെഴുതി സിപിഎം വികസനരേഖ

ഉന്നത വിദ്യാഭ്യാസത്തില്‍ സ്വകാര്യനിക്ഷേപമാകാം: നയങ്ങള്‍ മാറ്റിയെഴുതി സിപിഎം വികസനരേഖ

കൊച്ചി: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപരെ സ്വാഗതം ചെയ്യുന്ന തരത്തിൽ നയങ്ങൾ മാറ്റിയെഴുതി സിപിഎം വികസനരേഖ. വിദ്യാഭ്യാസമേഖലയുടെ ആധുനികവത്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ പാടേ എതിര്‍ക്കുന്നതാണ് കണ്ണൂര്‍ പാര്‍ട്ടി കോൺഗ്രസിലേയ്ക്കുള്ള കരട് പ്രമേയത്തിലുണ്ടായിരുന്ന പരാമര്‍ശം.

എന്നാൽ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിൽ വിദ്യാഭ്യാസ നയത്തിലെ പല പദ്ധതികളും സ്വാഗതം ചെയ്യുന്നുണ്ട്. ഇന്നലെ സമ്മേളനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും എന്ന റിപ്പോര്‍ട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ പൊതു - സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വേണമമെന്നാണ് നിര്‍ദേശിക്കുന്നത്.

ജനുവരിയിൽ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരടിലെ വിദ്യാഭ്യസമേഖല സംബന്ധിച്ച നിര്‍ദേശങ്ങളിൽ നിന്ന് പാടേ വ്യത്യസ്തമാണ് ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ട്.

അതേസമയം, സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സാമൂഹ്യനീതിയും നിര്‍ദിഷ്ഠ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് വികസനരേഖയിൽ വ്യക്തമാക്കുന്നു. മുൻപ് ഗവൺമെൻ്റ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നൽകുന്നത് അടക്കമുള്ള നീക്കങ്ങളെ പാടേ എതിര്‍ക്കുന്നതായിരുന്നു സിപിഎമ്മിൻ്റെ നിലപാട്. എന്നാൽ ഈ നയത്തിൽ നിന്നുള്ള മാറ്റമാണ് പുതിയ വികസനരേഖയിലെ പരാമര്‍ശങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.