കോഴിക്കോട്: കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രം കോഴിക്കോട് ഒരുങ്ങുന്നു. 800 കോടി രൂപയാണ് ചെലവ്. 30 ഏക്കറിൽ ഓർഗാനിക് ഫാമും 130 മുറികളുമടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
ജോലിക്കായി 400 പേർ. അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ദുബൈ ആസ്ഥാനമായ കെ.ഇ.എഫ് ഹോൾഡിങ്സിന്റെ പുതിയ പദ്ധതിക്ക്. കോഴിക്കോട് നഗരത്തിന് തൊട്ടടുത്ത് ചേലേമ്പ്രയിലാണ് കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം കെ.ഇ.എഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയിൽ മാത്രമല്ല, ടൂറിസം മേഖലയിലും നേട്ടങ്ങൾ സമ്മാനിക്കുമെന്ന് കെ.ഇ.എഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പറയുന്നു. 'കേരളം ഇതുവരെ ശീലിച്ചുപോന്ന സുഖാരോഗ്യ സങ്കൽപത്തിൽ നിന്നും ഏറെ വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാണ് ഞങ്ങൾ ഒരുക്കുന്നത്. ആരോഗ്യ പരിരക്ഷ രീതികൾ സംയോജിതമായും സമഗ്രമായും നടപ്പാക്കുകയാണ് ചെയ്യുന്നത്. ആയുർവേദം പോലുള്ള ചികിത്സരീതികൾ മാത്രം പിന്തുടരുന്ന ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങൾ കേരളത്തിൽ ധാരാളമുണ്ട്.
ആയുർവേദം, ടിബറ്റൻ സുഖചികിത്സ, പ്രകൃതി ചികിത്സ തുടങ്ങിയവയുടെയൊക്കെ സംയോജിത രീതിയാണ് ഇവിടെ നൽകുന്നത്. മൈത്ര ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും അത്യാധുനിക ചികിത്സരീതികളുടെയും സേവനവും ലഭ്യമാക്കും' എന്ന് ഫൈസൽ പറയുന്നു.
പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിക്കും. 2023 മാർച്ചിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.