മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍.
മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവുകളില്ലെന്നും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ മേധാവിയായ സമീര്‍ വാങ്കഡെയുടെ റെയ്ഡ് നടപടിക്രമം പാലിക്കാതെയായിരുന്നു എന്നുമാണ് സംഘത്തിന്റെ കണ്ടെത്തല്‍.
മാത്രമല്ല ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ റെയ്ഡ് നടത്തിയത് ചിത്രീകരിച്ചില്ല. ലഹരി മരുന്ന് പിടിച്ചെടുത്തില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകളില്‍ ലഹരി മാഫിയയുമായുള്ള ബന്ധം തെളിയിക്കാനായില്ല എന്നീ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അക്കമിട്ട് നിരത്തി. രണ്ട് മാസത്തിനകം പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എന്‍ സി ബി അറിയിച്ചു.
ലഹരി മരുന്ന് കേസില്‍ ഒരു മാസത്തോളം ആര്യന്‍ ഖാന്‍ ജയില്‍ വാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ഖാനേയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. കേസില്‍ 20 പേര്‍ എന്‍.സി.ബിയുടെ പിടിയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.