മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും; ഹര്‍ജി തള്ളി ഡിവിഷന്‍ ബെഞ്ച്

 മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും; ഹര്‍ജി തള്ളി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി. ഇതോടെ ചാനല്‍ വിലക്ക് വീണ്ടും തുടരും. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ട് എന്ന് ചൂണ്ടികാണിച്ച് കേന്ദ്ര സര്‍ക്കാര്‍ മീഡിയവണ്‍ ചാനലിനെ നിരോധിച്ച നടപടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് ശരി വെച്ചത്.

ആഭ്യന്തര മന്ത്രാലയം നല്‍കിയ രഹസ്യ ഇന്റലിജന്‍സ് വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.

സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

അതേസമയം വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ ചാനല്‍ പ്രതിനിധികള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.