യുദ്ധക്കെടുതി, ഉക്രെയ്ന് സഹായഹസ്തമായി യുഎഇ

യുദ്ധക്കെടുതി, ഉക്രെയ്ന് സഹായഹസ്തമായി യുഎഇ

ദുബായ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഉക്രെയ്ന് യുഎഇയുടെ ധനസഹായം.മാനുഷിക പരിഗണന മുന്‍നിർത്തി 5ദശലക്ഷം യുഎസ്ഡോളറാണ് ( ഏകദേശം 38 കോടി ഇന്ത്യന്‍ രൂപ) ഉക്രെയിന് നല്‍കുക.മാനുഷിക പരിഗണനയോടെ രാജ്യങ്ങള്‍ ഉക്രെയിന് സഹായം നല്‍കണമെന്ന് യുഎന്‍ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 

മനുഷ്യത്വപരമായ ഇടപെടലുകള്‍ വിഷയത്തില്‍ ഉണ്ടാകണമെന്ന് യുഎൻ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ യുഎഇ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎന്‍ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസമാണ് ലോകരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അവശ്യസേവനങ്ങള്‍ക്ക് പോലും കഴിയാതെ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് സഹായകരമാകും ഇതെന്നാണ് വിലയിരുത്തല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.