മധുര പ്രതികാരം ; റഷ്യന്‍ താരത്തെ തോല്‍പിച്ച ഉക്രേനിയന്‍ ടെന്നീസ് താരത്തിന്റെ സമ്മാനത്തുക സൈന്യത്തിന്

മധുര പ്രതികാരം ; റഷ്യന്‍ താരത്തെ തോല്‍പിച്ച ഉക്രേനിയന്‍ ടെന്നീസ് താരത്തിന്റെ സമ്മാനത്തുക സൈന്യത്തിന്

മെക്സിക്കോ: മോണ്‍ടെറി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഉക്രേനിയന്‍ താരം എലീന സ്വിറ്റോലിന റഷ്യന്‍ താരം അനസ്തേഷ്യ പൊട്ടാപോവയെ പരാജയപ്പെടുത്തി; തനിക്ക് ലഭിച്ച സമ്മാന തുക മുഴുവന്‍ ഉക്രേനിയന്‍ സൈന്യത്തിനു സംഭാവന ചെയ്യുമെന്ന് സ്വിറ്റോലിന വിജയത്തിനു പിന്നാലെ നടത്തിയ പ്രഖ്യാപനം ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ നാശം വിതയ്ക്കവേ ടൂര്‍ണമെന്റിലെ ഓപ്പണ്‍ റൗണ്ട് മാച്ചിലാണ് ഇരുവരും ഏറ്റുമുട്ടിയത്.ഒരു കൈ നെഞ്ചോട് ചേര്‍ത്തായിരുന്നു മത്സരശേഷം എലീന ആരാധകരെ അഭിവാദ്യം ചെയ്തത്.'ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടിയുളള ദൗത്യത്തിലായിരുന്നു' എന്നായിരുന്നു മത്സരശേഷമുളള അഭിമുഖത്തിലെ അവരുടെ ആദ്യ പ്രതികരണം. എലീനയുടെ വാക്കുകള്‍ സ്റ്റേഡിയത്തില്‍ ആരവം തീര്‍ക്കുകയും ചെയ്തു.

'ഈ മത്സരം എന്നെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞതാണ്, ഈ നിമിഷവും. വളരെ വിഷമഘട്ടത്തിലാണ് ഞാന്‍, പക്ഷെ എനിക്ക് സന്തോഷമുണ്ട് ഞാന്‍ ഇവിടെ ടെന്നീസാണ് കളിച്ചത്.' എലീന പറഞ്ഞു.

നമ്പര്‍ വണ്‍ സീഡായിട്ടാണ് എലീന ടൂര്‍ണമെന്റിനെത്തിയത്. ഉക്രെയ്ന്‍ പതാകയുടെ നിറങ്ങളിലായിരുന്നു അവരുടെ വേഷവും. റഷ്യന്‍ താരത്തിനെതിരെ കളിക്കില്ലെന്ന നിലപാടിലായിരുന്നു എലീന. റഷ്യയുടെയും ബെലറൂസിന്റെയും താരങ്ങളോട് മത്സരിക്കില്ലെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇരുരാജ്യങ്ങളിലെയും താരങ്ങളെ സ്വന്തം പതാകയുടെ കീഴില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും നിഷ്പക്ഷ കളിക്കാരായി മാത്രമേ കണക്കാക്കൂവെന്നും എടിപിയും വുമണ്‍ ടെന്നീസ് അസോസിയേഷനും നിലപാട് എടുത്തതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എലീന തീരുമാനിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.