സിപിഎം സംസ്ഥാന സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി

സിപിഎം സംസ്ഥാന സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി

കൊച്ചി: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിന്മേലുള്ളചർച്ച നാളെ നടക്കും.

കഴിഞ്ഞ സമ്മേളന കാലയളവിൽ പാർട്ടിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു.

കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.