ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ ഇന്ത്യ ഗവണ്മെന്റ് മുൻകൈ എടുക്കണം; ഒ.ഐ.സി.സി

ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ  വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ ഇന്ത്യ ഗവണ്മെന്റ് മുൻകൈ എടുക്കണം; ഒ.ഐ.സി.സി

ഒമാൻ:ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനും, മാസങ്ങളായി മുടങ്ങി കിടക്കുന്ന അന്തർദേശീയ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനും മുൻകൈ എടുക്കണം എന്ന് ഒ.ഐ.സി.സി.

സിദ്ദിക്ക് ഹസ്സൻ വിഭാഗം, ഒ.ഐ.സി.സി നേതാക്കളുമായി മസ്കറ്റിൽ സ്വകാര്യ സന്ദർശനത്തിനു എത്തിയ ശശി തരൂർ എം.പിയെ കണ്ട് ആവശ്യപ്പെട്ടു. അതോടൊപ്പം കോവിഡ് മൂലം വിദേശരാജ്യങ്ങളിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്കു, കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ നഷ്ട്ടപെട്ടു നാട്ടിൽ മടങ്ങിയെത്തിയവർക്കും കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ സമ്മർദ്ദം ചെലുത്തണം എന്നും സിദ്ദിക്ക് ഹസ്സൻ ആവശ്യപ്പെട്ടു.

ഇന്ന് ലോകം കോവിഡിന്റെ ഭീതിയിൽ നിന്നും മാറി എല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റിയിട്ടും, ഇന്ത്യ മാത്രമാണ് അന്തർദേശീയ വിമാന സർവീസുകൾ പുനരാരംഭിക്കാത്തത് ഇതിനു പിന്നിൽ നടക്കുന്നത് അമിത വിമാന കൂലിമൂലമുള്ള കൊള്ളയാണെന്നും ഇവർ ശശി തരൂരിനെ ധരിപ്പിച്ചു. നിരവധി ആളുകൾ ഇതുമൂലം യാത്ര പലവട്ടം മാറ്റിവെച്ചിട്ടുണ്ടെന്നും ഇവർ ശശി തരൂരിനെ ധരിപ്പിച്ചു.


അതോടൊപ്പം സാധാരണ ഗൾഫ് രാജ്യങ്ങളിൽ മധ്യ വേനൽ അവധി ആരംഭിക്കുന്ന ജൂൺ -ജൂലൈ മാസങ്ങളിൽ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിൽ പോകുന്നതിനാൽ സാധരണ ഭീമമായ വിമാനക്കൂലി യാണ് ഈടാക്കുക, കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോകാത്ത നിരവധി കുടുംബങ്ങൾ ഉണ്ട്, ഇത്തവണ കൂടുതൽ പേരും നാട്ടിൽ പോകും എന്നതിനാൽ അമിതമായ വിമാന ചാർജ് വർദ്ധനവിന് പരിഹാരം കാണാൻ മുൻകൈ എടുക്കണം എന്നും ആവശ്യപ്പെട്ടു.

അതോടൊപ്പം " നീറ്റ് " പരീക്ഷക്ക് ദുബായ്, കുവൈറ്റ് എന്നിവടങ്ങളിൽ പരീക്ഷാ സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കയി മസ്കറ്റിൽ സെൻറർ അനുവദിക്കാൻ മുൻകൈ എടുക്കണം എന്നും ആവശ്യപെട്ടിട്ടുണ്ട്.

വളരെ ഗൗരവമേറിയ ഈ വിഷയങ്ങൾ നിരന്തരമായുള്ള ആവശ്യങ്ങൾ ആണെന്നും, ഈ വിഷയങ്ങൾ പാർലിമെന്റിൽ ഉന്നയിക്കുമെന്നും, അതോടൊപ്പം ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് ഇക്കാര്യം ഗൗരവമായി തന്നെ ആവശ്യപ്പെടുമെന്നും ശശി തരൂർ എം.പി. ഇവരെ അറിയിച്ചു.

ഒ .ഐ.സി.സി നേതാക്കളായ ഹൈദ്രോസ് പതുവന, കുര്യാക്കോസ് മാളിയേക്കൽ, അനീഷ് കടവിൽ, നസീർ തിരുവത്ര, ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, നിഥീഷ് മാണി, മോഹൻകുമാർ, ഗോപകുമാർ വേലായുധൻ, ഹരിലാൽ വൈക്കം , എന്നിവരാണ് സിദ്ദീക്ക് ഹസ്സന്റെ നേതൃത്വത്തിൽ ശശി തരൂർ എം.പി.യെ സന്ദർശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.