സില്‍വര്‍ലൈന് എതിരായ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് ഏഴിന്

സില്‍വര്‍ലൈന് എതിരായ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് ഏഴിന്

തിരുവനന്തപുരം: കെ-റെയില്‍ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 11 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി നിര്‍വഹിക്കും. ജില്ലാതലങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി മത-സാംസ്‌കാരിക സംഘടനകളുമായി സഹകരിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൊല്ലത്ത് നേതൃത്വം നല്കും. കണ്ണൂര്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കോഴിക്കോട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃശ്ശൂര്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എറണാകുളം, ടി. സിദ്ധിഖ് കാസര്‍ഗോഡ്, പാലക്കാട് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, മലപ്പുറം രാജ്മോഹന്‍ ഉണ്ണിത്താന്‍, ആലപ്പുഴ അടൂര്‍ പ്രകാശ്, ഇടുക്കി ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട ആന്റോ ആന്റണി തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.