കൈക്കൂലിക്കേസ്: മൂന്ന് മിലിട്ടറി എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥരുടെ 7.47 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൈക്കൂലിക്കേസ്: മൂന്ന് മിലിട്ടറി എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥരുടെ 7.47 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൊച്ചി: സിബിഐ അന്വേഷണം നേരിടുന്ന മുന്‍ നേവല്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗ് അടക്കം മൂന്നു പ്രതികളുടെ 7.47 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അഴിമതിയിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. 4.02 കോടി രൂപയുടെ കറന്‍സിയും 3.45 കോടി രൂപ വിലമതിക്കുന്ന 6.636 കിലോഗ്രാം സ്വര്‍ണവും അടങ്ങുന്നതാണു കണ്ടുകെട്ടിയ സ്വത്തുക്കള്‍.

ഗാര്‍ഗിനു പുറമേ സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ അഗര്‍വാള്‍ എന്നിവരുടെ സ്വത്തുക്കളാണു ഇഡി കണ്ടുകെട്ടിയത്. കൊച്ചി വില്ലിങ്ഡണ്‍ ഐലന്റ് കടാരിബാഗിലെ മിലിറ്ററി എന്‍ജിനീയര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന സമയത്തു നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മൂല്യത്തിന്റെ ഒരു ശതമാനം തുക കരാറുകാരോടു കൈക്കൂലിയായി വാങ്ങിയെന്നാണു രാകേഷ് കുമാര്‍ ഗാര്‍ഗിനെതിരായ സിബിഐ കേസ്.

അഴിമതിപ്പണം വെളുപ്പിച്ച കുറ്റത്തിനാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്. രാകേഷ് കുമാര്‍ ഗാര്‍ഗിനു പുറമേ പുഷ്‌കര്‍ ബാസിന്‍, പ്രഫുല്‍ ജയിന്‍, കനവ് ഖന്ന, സഞ്ജീവ് ഖന്ന, സുബോധ് ജയിന്‍, ചഞ്ചല്‍ ജയിന്‍ എന്നിവര്‍ക്കെതിരെയാണു സിബിഐ അന്വേഷണം നടക്കുന്നത്. കേസില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.