കെ റെയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു

കെ റെയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു

മാവേലിക്കര: കെ റെയിലിനെതിരെ പ്രതിഷേധിക്കാന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം കെ റെയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാനെത്തിയ ചെങ്ങന്നൂര്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍വേയ്ക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും പരസ്യമായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ഇതിനെതിരെയാണ് ചെങ്ങന്നൂര്‍ പോലീസ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇനിയും ജനങ്ങള്‍ക്കൊപ്പം നില്ക്കുമെന്നും എംപി പറഞ്ഞു. കെ റെയിലിനെതിരേ സമരം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. കെ റെയില്‍ പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും നാടിനെ പിറകോട്ടടിക്കാന്‍ ശ്രമിക്കുന്നവരാണ് കെ റെയിലിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.