കഥ പറയും കിളിക്കൂട്

കഥ പറയും കിളിക്കൂട്

ഒരു മര പൊത്തിൽ അമ്മ പക്ഷിയും കുഞ്ഞുങ്ങളും സുഖമായി ജീവിച്ചു പോന്നു. അമ്മ പക്ഷി അന്നും പതിവുപോലെ മക്കൾക്ക് ഇരതേടി യാത്രയായി. ഉറക്കമുണർന്ന കുഞ്ഞുങ്ങൾ അമ്മ പറഞ്ഞ വാക്കുകളോർത്ത് ഏറെ സന്തോഷത്തിലാണ്...

അമ്മ വരുമ്പം എനിച്ച്...ചക്കപ്പയം കൊണ്ടോരും തേൻവരിക്ക...
ഹായ്.... അമ്മയെനിച്ചേ.. മുയുത്ത മാമ്പയം കൊണ്ടോരൂല്ലോ... കിളിച്ചുണ്ടൻ മാമ്പയം... ഹായ്....
ഞാനേ.. എനിച്ചു കിട്ടുന്ന ചക്കപ്പയം പാതി തരാം... നീയെനിച്ചേ... മാമ്പയം പാതിതരനേ ...
നീയെനിച്ച് ചക്കപ്പയം തന്നില്ലേലും വേണ്ടില്ല.. ഞാൻ നിനക്ക് മാമ്പയം തരും...

വെശക്കണൂ..... നേരമിരുട്ടിയല്ലോ.. ഈ അമ്മയെന്താ വരാത്തേ....?
ശരിയാ... അമ്മ ഇത്രേം വൈകാറില്ല...!

നമ്മുടെ അമ്മയ്ക്കെന്തോ പറ്റി...!!

അമ്മേ..... അമ്മേ..... കുഞ്ഞുങ്ങൾ നിലവിളിച്ചു...

അമ്മയെ കാണാഞ്ഞ് പാവം കുഞ്ഞുങ്ങൾ കരഞ്ഞു കരഞ്ഞുറക്കത്തിലായി...

 

മക്കളേ.... മക്കളേ... അമ്മയുടെ ശബ്ദം കേട്ട് അവർ ഉറക്കമുണർന്നു. ഹായ്.. അമ്മ വന്നൂ.. അമ്മ വന്നൂ.. അമ്മേ..അമ്മയെന്താ വൈകിയേ... അമ്മേ.. എനിച്ചു മാമ്പയം താ... അമ്മേ.. എന്റെ ചക്കപ്പയം.. അമ്മയെന്താ... ഒന്നും തരാത്തെ... അമ്മയെന്തിനാ കരേണേ... മനുഷ്യര് അമ്മയെ ഉപദ്രവിച്ചോ...?

അയ്യോ.. അമ്മേടെ ചിറകില് ചോര... അമ്മേ.... അമ്മയ്ക്കെന്തു പറ്റി...

അമ്മയുടെ വിഷമം കണ്ട് പാവം കുഞ്ഞുങ്ങൾ വാവിട്ടു കരയാൻ തുടങ്ങി.. ഇതു കണ്ട് അമ്മ ഏറെ സങ്കടത്തിലായി.. മക്കളേ.. കരയാതെ.. കരയാതെ.. അമ്മേടെ പൊന്നുമക്കളല്ലേ.. അമ്മ പറയുന്നതൊന്ന് കേൾക്ക്.. ഒരു പാടു ദൂരം താണ്ടിയാണ് അമ്മ മനുഷ്യർ താമസിക്കുന്ന നാട്ടിലെത്തിയത്.. അവിടെ ചെന്നു നോക്കുമ്പോ അമ്മ കണ്ടത് പഴങ്ങളില്ലാത്ത വെറും മരങ്ങൾ മാത്രം... പഴമെല്ലാം മനുഷ്യർ തിന്നു തീർത്തിരിക്കുന്നു... പഴത്തിനായി അലഞ്ഞുനടന്ന എന്നെയവർ കല്ലെറിഞ്ഞോടിച്ചു... അമ്മയുടെ ചിറകുകൾക്ക് മുറിവേറ്റു...... സാരമില്ല മക്കളേ... അമ്മ.. നാളെ കാട്ടിൽ പോയി നല്ല പഴങ്ങൾ കൊണ്ടു വരാം...!

 എന്റെ പൊന്നു മക്കള് കരയല്ലേ...

കഥ ഇവിടെ തീരുന്നുവെങ്കിലും സഹജീവികളോടുള്ള നമ്മുടെ  കരുതലും കരുണയും ഒരിക്കലും തീരാതിരിക്കട്ടെ ...

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.