ബിജെപിക്ക് വന്‍തിരിച്ചടി; മുതിര്‍ന്ന എംപിയുടെ മകന്‍ എസ്പിയില്‍

ബിജെപിക്ക് വന്‍തിരിച്ചടി; മുതിര്‍ന്ന എംപിയുടെ മകന്‍ എസ്പിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുഘട്ടം മാത്രം ബാക്കിനില്‍ക്കേ ബിജെപിക്ക് വന്‍തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എംപി റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അസംഗഢിലെ റാലിക്കിടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റീത്ത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ആവശ്യം നേതൃത്വം ചെവിക്കൊണ്ടില്ല. മകന് ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം.

2017 ലെ തെരഞ്ഞെടുപ്പില്‍ റീത്ത ബഹുഗുണ ജോഷി ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫല പ്രഖ്യാപനം. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സെമിഫൈനലെന്നാണ് യുപി തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.