ഇരുട്ടടി! ഇന്ധന വിലയ്‌ക്കൊപ്പം വാഹന ഇന്‍ഷ്വറന്‍സും കൂടും

ഇരുട്ടടി! ഇന്ധന വിലയ്‌ക്കൊപ്പം വാഹന ഇന്‍ഷ്വറന്‍സും കൂടും

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച അവസാനിക്കാനിച്ചശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികള്‍. എട്ടുരൂപയുടെ വരെ വിലവര്‍ധനവ് ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിനൊപ്പം മറ്റൊരു തിരിച്ചടി കൂടി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വരുന്നുണ്ട്. വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ രൂപത്തിലാണത്.

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങളുടെ പ്രീമിയത്തിലും വലിയ വര്‍ധനവ് ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാര്‍ശ ചെയ്തത്. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിട്ടി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വര്‍ദ്ധന ശുപാര്‍ശ ചെയ്തത്.

രണ്ടുവര്‍ഷത്തിനുശേഷമാണ് പ്രീമിയം പുതുക്കുന്നത്. കോവിഡിനെതുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടതിനാല്‍ മോട്ടോര്‍ വാഹന വിഭാഗത്തിലെ ക്ലെയിമില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്ലെയിമില്‍ വന്‍വര്‍ദ്ധനയുണ്ടായി. കോവിഡിനൊപ്പം തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ച സമയത്തുള്ള പ്രീമിയം വര്‍ധനവ് ഇടത്തരക്കാരെയാകും കൂടുതല്‍ ബാധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.