ചെത്തിപ്പുഴ സെന്റ് തോമസില്‍ വനിതാ ദിനാചരണം

ചെത്തിപ്പുഴ സെന്റ് തോമസില്‍ വനിതാ ദിനാചരണം

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസില്‍ വനിതാ ദിനാചരണം നടത്തുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ചു ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍, സെന്റ് തോമസ് കോളേജ് ഓഫ് നഴ്‌സിംഗ്, സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഏഴ്, എട്ട് തിയതികളിലായി വിവിധ പരിപാടികള്‍ നടത്തപ്പെടും.

ചങ്ങനാശേരി അതിരൂപതയുടെ ആരോഗ്യ പരിപാലന രംഗത്തും വിദ്യാഭ്യാസ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളാണ് സെന്റ് തോമസ് ആശുപത്രിയും സെന്റ് തോമസ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും.

മികവുറ്റ രോഗീ പരിചരണത്തിനും സുരക്ഷാ ക്രമീകരണത്തിനുമുള്ള ദേശീയ പുരസ്‌കാരമായ എന്‍എബിഎച്ച് (NABH) അഞ്ചാം എഡീഷന്‍ അക്രെഡിറ്റേഷന്‍ ലഭിക്കുന്ന മധ്യ കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ചെത്തിപ്പുഴ സെന്റ് തോമസ്.

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏഴിന് ഉച്ചക്ക് ലേഡി ഐക്കണ്‍ ഓഫ് സാന്തോം എന്ന പേഴ്‌സണാലിറ്റി കോണ്ടെസ്റ്റ്, തുടര്‍ന്ന് സര്‍ഗക്ഷേത്ര വിമന്‍സ് ഫോറവുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണ ക്ലാസ് എന്നിവയും നടക്കും. എട്ടാം തിയതി രാവിലെ ഏഴിന് വനിതകളുടെ മിനി മാരത്തണ്‍, തുടര്‍ന്ന് വനിതകള്‍ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങിയവ നടത്തപ്പെടും.

അന്നേ ദിവസം തന്നെ ആശുപത്രിയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന സാന്ത്വനം ഹോം കെയറിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മാര്‍ തോമസ് തറയില്‍ പിതാവ് നിര്‍വ്വഹിക്കും.

സ്ത്രീ ശാക്തീകരണത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സെന്റ് തോമസ് സ്ഥാപനങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെയിംസ് കുന്നത്ത് , ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. തോമസ് പുതിയിടം എന്നിവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.