മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാനം പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണിക്കുപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ടൗണ്‍ഹാളിലേക്ക് എത്തുന്നുണ്ട്. ഖബറടക്കം നാളെ രാവിലെ ഒന്‍പതിന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു. നടന്‍ മമ്മൂട്ടി അങ്കമാലി ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വ്യവസായ മന്ത്രി പി. രാജീവ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, എംഎല്‍എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ എന്നിവര്‍ അങ്കമാലിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 3.13നാണ് മൃതദേഹം അവിടെ നിന്ന് പാണക്കാട്ടേക്കു കൊണ്ടുപോയത്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങള്‍ 13 വര്‍ഷം ആ സ്ഥാനംവഹിച്ചു. വയനാട് ജില്ലയുടെ ഖാസി, എസ്്വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി, ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറല്‍ സെക്രട്ടറി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, താനൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.