അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 07
വിശുദ്ധ അഗസ്തിനോസ് തന്റെ ഗ്രന്ഥത്തില്‍ ഏറെ പ്രാധാന്യത്തോടെ വിവരിച്ചിട്ടുള്ള രണ്ട് വിശുദ്ധരാണ് പെര്‍പെടുവായും ഫെലിസിറ്റാസും. എ.ഡി 202 ല്‍ ആരംഭിച്ച സെവേരൂസ് ചക്രവര്‍ത്തിയുടെ മതപീഡനം ആഫ്രിക്കയിലും വ്യാപിച്ച കാലമായിരുന്നു അത്. അതിനിടെ പെര്‍പെടുവയും ഫെലിസിറ്റായും സര്‍ത്തൂണിനൂസ്, സെക്കൂനൂസ്, റെവൊക്കാത്തൂസ്, സത്തൂരൂസ് എന്നീ നവ ശിഷ്യര്‍ക്കൊപ്പം അറസ്റ്റു  ചെയ്യപ്പെട്ടു.
മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നേരെയുള്ള  സെവേരൂസിന്റെ  മതപീഡനം വളരെ കഠിനമായിരുന്നു. പെര്‍പെടുവായേയും ഫെലിസിറ്റാസിനേയും  ക്രൂരമൃഗത്തിനെറിഞ്ഞു കൊടുത്ത് കൊല്ലുവാനായിരുന്നു സെവേരൂസിന്റെ തീരുമാനം.  ആ ദിവസം തനിക്ക് മുന്നേ തന്റെ കൂട്ടുകാരിയെ മൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമോ എന്ന ഭയത്താല്‍ ഫെലിസിറ്റാസ് ദുഖിതയായിരുന്നു. അവള്‍ എട്ടു മാസം ഗര്‍ഭണിയുമായിരുന്നു. 
റോമന്‍ നിയമമനുസരിച്ച് അങ്ങനെയുള്ളവരെ അവരുടെ കുട്ടിയുടെ ജനനത്തിന് മുന്‍പ് കൊല്ലുവാന്‍ പാടില്ല. അങ്ങനെ അവളുടെയും സഹ തടവുകാരുടെയും പ്രാര്‍ത്ഥനകള്‍ ഫലിക്കുകയും അവള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത് വരെ ഇരുവരുടെയും വധശിക്ഷ നീട്ടി വയ്ക്കപ്പെടുകയും ചെയ്തു.
ഫെലിസിറ്റാസിന്റെ പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം  ആ ധീര വനിതകളെ വധശിക്ഷ നടപ്പാക്കുന്നതിനായി കൊണ്ടുപോയി. തങ്ങളുടെ ദുര്‍ബ്ബലത അറിയാമായിരുന്നുവെങ്കിലും യേശുവിന്റെ ശക്തിയില്‍ ആശ്രയിച്ച്  യേശുവിനാല്‍ ക്ഷണിക്കപ്പെട്ട തങ്ങളുടെ രക്തസാക്ഷിത്വ മകുടം ചൂടുവാനായി അവര്‍ ഒരാഘോഷത്തിനെന്ന പോലെ ധൈര്യ പൂര്‍വ്വം പോയി. 
ചമ്മട്ടികൊണ്ട് ക്രൂരമായി അടിച്ചു മുറിവേല്‍പ്പിക്കപ്പെട്ട  ശേഷം അവരെ ഒരു കാട്ടു പോത്തിന് എറിഞ്ഞു കൊടുത്തു. ശരീരമാസകലം കുത്തി മുറിവേല്‍പ്പിക്കപ്പെട്ട പെര്‍പെടുവായേയും ഫെലിസിറ്റാസിനേയും പിന്നീട് വാളു കൊണ്ട് വെട്ടിക്കൊല്ലുകയും ചെയ്തു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. വെല്‍ഷിലെ ഡേയിഫര്‍
2. ഈജിപ്തുകാരനായ പോള്‍ 
3. വെല്‍ഷുവിലെ എനൊഡോക്ക്
4. അനിയാനെ ആശ്രമത്തിലെ ആര്‍ഡോ
5. നോര്‍ത്തമ്പ്രിയായിലെ എസ്റ്റേര്‍വയിന്‍
6. സോയിഡോണ്‍സ് ബിഷപ്പായ ഡ്രൗസിനൂസ്.
 'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.