ശ്രീനഗറില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 25 പേര്‍ക്ക് പരിക്ക്

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 25 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: തലസ്ഥാനമായ ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പോലീസുകാരടക്കം 21 പേര്‍ക്ക് പരിക്കേറ്റതായി ജമ്മു-കശ്മീര്‍ പോലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

അവധി ദിനമായതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കായിരുന്നു. വൈകുന്നേരമായിരുന്നു ഭീകരാക്രമണം നടന്നത്. ടൂറിസ്റ്റുകളടക്കം നിരവധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷ സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് ആക്രമണം. സംഭവ സ്ഥലം സുക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സംഭവം നടന്നയുടന്‍ ഭീകരര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി വ്യാപക തിരച്ചില്‍ പ്രദേശത്ത് നടക്കുകയാണ്.

പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.