ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഫോണിലൂടെയാണ് മൂവരുടേയും ചര്‍ച്ച. ഫെബ്രുവരി 24ന് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഫെബ്രുവരി 26ന് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു.
ഉക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യുഎന്നില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടു നിന്നതിനു പിന്നാലെ സെലന്‍സ്‌കി മോഡിയുമായി സംസാരിക്കുകയും യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു.
അതിനിടെ ഉക്രെയ്നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് നാട്ടിലെത്തിക്കും. കീവില്‍ ചികില്‍സയിലുള്ള ഹര്‍ജോത് സിങിനെ പോളണ്ടില്‍ എത്തിച്ചു. വൈകിട്ട് ആറോടെ വ്യോമസേനാ വിമാനത്തില്‍ ഹര്‍ജോത് സിങ് ഡല്‍ഹിയില്‍ എത്തും. ഇതിനിടെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഹംഗറിയില്‍ നിന്ന് 160 വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി.
ഇന്ന് ഏഴ് വിമാനങ്ങളിലായി 1,500 വിദ്യാര്‍ഥികളെ കൂടി യുക്രെയ്നില്‍നിന്ന് നാട്ടിലെത്തിക്കും. അതോടൊപ്പം കിഴക്കന്‍ ഉക്രെയ്നിലെ സൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നഗരം വിടാന്‍ തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.