കൊവിഡ്കാലത്ത് ജോലി നഷ്ടമായപ്പോള്‍ ഹോട്ടലില്‍ പൈലറ്റായ അസ്‌റിന്‍

കൊവിഡ്കാലത്ത് ജോലി നഷ്ടമായപ്പോള്‍ ഹോട്ടലില്‍ പൈലറ്റായ അസ്‌റിന്‍

ഒരു വര്‍ഷത്തോളമായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. മാസങ്ങള്‍ ഏറെയായി ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. പല മേഖലകളിലും കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധി ചെറുതല്ല. പ്രതിസന്ധിയുടെ ഈ മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഏറെയാണ്.

കൊവിഡ് കാലം പ്രിയപ്പെട്ട ജോലി കവര്‍ന്നപ്പോള്‍ ചെറുത്തുനില്‍പ്പിനായി മറ്റൊരു ജോലി ചെയ്യുന്ന അസ്‌റിന്‍ മുഹമ്മദിന്റെ ജീവിതകഥ ഹൃദയം തൊടുന്നു. മാലിന്‍ഡ എയറില്‍ ആയിരുന്നു അസ്‌റിന്‍ മുഹമ്മദിന്റെ ജോലി. എന്നാല്‍ കൊവിഡ് കാലത്ത് അസ്‌റിന് തന്റെ ജോലി നഷ്ടമായി. തുടര്‍ന്ന് ക്വാലാലംപൂരില്‍ ഒരു ചെറിയ ന്യൂഡില്‍സ് കട ആരംഭിച്ചു അദ്ദേഹം.  എല്ലാ ദിവസവും പൈലറ്റിന്റെ യൂണിഫോം ധരിച്ചാണ് അദ്ദേഹം കടയിലെത്തുന്നത്. മഹാമാരിക്കാലത്തെ സാമ്പത്തിക പ്രതിസന്ധി അകറ്റാന്‍ വേണ്ടിയാണ് ഈ നാല്‍പ്പത്തിനാലുകാരന്‍ പ്രിയപ്പെട്ട ജോലി നഷ്ടമായപ്പോള്‍ ന്യൂഡില്‍സ് കട ആരംഭിച്ചത്.

20 വര്‍ഷത്തോളം അസ്‌റിന്‍ പൈലറ്റായി സേവനം അനുഷ്ഠിച്ചു. അതുകൊണ്ടുതന്നെ ആ പൈലറ്റ് യൂണിഫോം അദ്ദേഹത്തിന്‍ പ്രിയപ്പെട്ടതാണ്. അതാണ് അസ്‌റിന്റെ കരുത്തും ആത്മവിശ്വാസവും.ന്യൂഡില്‍സ് ഷോപ്പ് ആരംഭിച്ചപ്പോഴും വെള്ള യൂണിഫോമും കറുത്ത തൊപ്പിയും ധരിച്ചാണ് അദ്ദേഹം കടയിലെത്തുന്നത്.

മലേഷ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ചെറിയൊരു കടയ്ക്കാണ് അസ്‌റിന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ യൂണിഫോമില്‍ ഭക്ഷണം പാകം ചെയ്യുന്ന അസ്‌റിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജോലി നഷ്ടമായപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഭക്ഷണശാല എന്ന ആശയത്തിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.