ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ത്ത ചാനലായ മീഡിയവണ്ണിന്റെ വിലക്കില്‍ ചാനല്‍ മാനേജ്‌മെന്റ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണ്ണിന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ചാനലിനുവേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ, എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാകുക.
മീഡിയവണ്‍ കേസ് തുറന്ന കോടതിയിലാകും വാദം കേള്‍ക്കുക. സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ളതാണ് മീഡിയവണ്‍ ചാനല്‍. നേരത്തെയും ചാനലിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജനുവരി അവസാനത്തോടെയാണ് വാര്‍ത്താ ചാനലിന്റെ സംപ്രേഷണ അനുമതി റദ്ദായത്. അന്നുതന്നെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ സംപ്രഷണം തുടരാന്‍ താത്കാലിക അനുമതി ലഭിക്കുകയായിരുന്നു.
പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിച്ചു. ചാനലിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലുകളിലുള്ളതെന്നും ഈ സാഹചര്യത്തില്‍ വിലക്ക് നീക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.