വനിതാ ദിനം; ഹൈക്കോടതിയിൽ ഇന്ന് വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ്

വനിതാ ദിനം;  ഹൈക്കോടതിയിൽ ഇന്ന് വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് നടത്തും. വനിതകള്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷേര്‍സി, എം.ആര്‍.അനിത എന്നിവരാണ് ഉള്‍പ്പെടുന്നത്.

വൈകുന്നേരം മൂന്നരയ്ക്കാണ് സിറ്റിംഗ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

നേരത്തെ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെയാണ് ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് വനിതാദിനമായ ഇന്ന് വനിത ജഡ്ജിമാര്‍ മാത്രമടങ്ങിയ ഫുള്‍ബെഞ്ച് ആദ്യമായി സിറ്റിംഗ് നടത്താനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.