വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് വഴികാട്ടി

വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് വഴികാട്ടി

കോട്ടയം: പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന ചങ്ങനശ്ശേരി അതിരൂപതാ പ്രാവാസി അപ്പസ്തലേറ്റ്  വിദേശ രാജ്യങ്ങളിലെ ഉപരി പഠനത്തിന് വഴികാട്ടിയാകുവാൻ ഒരുങ്ങുന്നു.

വിദേശ രാജ്യങ്ങളിലെ പഠന സാധ്യതകൾ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നു തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് ഇന്നുള്ളത്.  രാജ്യത്തിനകത്തും പുറത്തും ഒരുപോലെ തൊഴിൽ അവസരങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവരാണ് മലയാളികൾ. 

മികച്ച വിദ്യാഭ്യാസത്തോടൊപ്പം വിദേശത്ത്  പെർമനന്റ് റെസിഡൻസി കൂടി ലക്ഷ്യമാക്കിയാണ് പലരും വിദേശ പഠനത്തിന് പോകുന്നത്.  

എന്നാൽ വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുമ്പോൾ വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഭാഷ, രാജ്യം, തൊഴിൽ സാധ്യത, ചിലവ്, കാലാവസ്ഥ എന്നുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവിശ്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദമായി മനസിലാക്കിയതിനു ശേഷം മാത്രം വിദേശ പഠനത്തിനായി പോകുക.


കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അയർലൻണ്ട്, ജർമനി, സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ, എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ്, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനായ് പോകാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കന്മാർക്ക് ഒരു സുവർണാവസരം.  വിദേശ രാജ്യങ്ങളിലെ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളെക്കുറിച്ചും ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഓൺലൈൻ സെമിനാർ ഒരുക്കുന്നു.


മാർച്ച് 12 ശനിയഴ്ച ഇന്ത്യൻ സമയം മൂന്നു മണിക്ക്  വെബിനാർ ആരംഭിക്കും.വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/1y5cfTs_MwQRhhzNMLJbDGc781aYj87VvIQlkdifCXR0/edit#settings

വിശദവിവരങ്ങൾക്ക് ഷെവ. സിബി വാണിയപുരയ്ക്കലിനെയോ (9847809148) ഓഫീസ് സെക്രട്ടറി ശ്രീമതി. ലൈസാമ്മ ജോസിനെയോ (9207470117) ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.