സ്ത്രീക്ക് പുതിയ അര്‍ത്ഥം; പരിഷ്‌കരണവുമായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി

സ്ത്രീക്ക് പുതിയ അര്‍ത്ഥം; പരിഷ്‌കരണവുമായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി

വുമണ്‍_WOMAN) എന്ന പദത്തിന്റെ നിര്‍വചനം പരിഷ്‌കരിച്ച് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി. ഒരു വ്യക്തിയുടെ ഭാര്യ, കാമുകി, അല്ലെങ്കില്‍ സ്‌നേഹിത എന്നിവയാണ് പുതുക്കിയ നിര്‍വചനങ്ങള്‍.

മുന്‍പ് സ്ത്രീ എന്ന വാക്കിന് ബിച്ച്, ബിന്റ് വെഞ്ച് എന്നൊക്കെയായിരുന്നു ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി നല്‍കിയിരുന്ന നിര്‍വചനം. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഈ നിര്‍വചനങ്ങള്‍ കാരണമായി. സ്ത്രീകളെ അപമാനിക്കുന്നതും തരംതാഴ്ത്തുന്നതുമായ പദങ്ങളാണ് ഇവ എന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തി.

കഴിഞ്ഞ വര്‍ഷം സ്ത്രീക്കു നല്‍കിയിരിക്കുന്ന നിര്‍വചനങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 30,000-ത്തിലധികം പേര്‍ ഒപ്പിട്ട ഒരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍വചനം പിന്‍വലിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് തീരുമാനിച്ചത്.

അതേസമയം സ്ത്രീയുമായി ബന്ധപ്പട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്ത ശേഷമാണ് മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് വക്താവ് വിശദമാക്കി. ഒരു പുരുഷന്റെ ഉടമസ്ഥതയിലാണ് സ്ത്രീ എന്ന് അര്‍ത്ഥം വരാതിരിക്കാനാണ് പുതിയ നിര്‍വചനത്തില്‍ ഒരു വ്യക്തി എന്ന് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.