കൊച്ചി: വനിതാ ദിനമായ ഇന്നലെ ഹൈക്കോടതിയില്‍ വനിതാ ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് പരിഗണിച്ച ഹര്‍ജികളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായതും വനിതാ അഭിഭാഷക. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം.ആര്‍ അനിത, ജസ്റ്റിസ് ഷെര്‍സി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചില്‍ സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്‌ളീഡര്‍ എം.ആര്‍ ശ്രീലതയാണ് വാദിച്ചത്.
വനിതാ ദിനമാണെന്നതു കണക്കിലെടുത്ത് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അഡ്വ. ശ്രീലതയെ വാദത്തിനായി നിയോഗിച്ചത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജികളാണ് ഫുള്‍ബെഞ്ച് പരിഗണിച്ചത്.
വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.