ദുബായ്: ദുബായ് ഇന്റർനെറ്റ് സിറ്റിയില്‍ ഓഫീസ് തുറന്ന ഫേസ്ബുക്ക് മെറ്റ. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് ഓഫീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ട്വീറ്റിലൂടെ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഹംദാന്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഭാവി മുന്നില്‍ കണ്ടുകൊണ്ട് അന്താരാഷ്ട്ര കമ്പനികളുമായുളള സഹകരണം ദുബായ് തുടരുകയാണ്, ഹംദാന്‍ ട്വീറ്റില്‍ കുറിച്ചു. മധ്യപൂർവ്വ ദേശത്തെ ഫേസ് ബുക്കിന്‍റെ പ്രാദേശിക പ്രവർത്തനങ്ങള്‍ ദുബായിലെ ഓഫീസായിരിക്കും നിയന്ത്രിക്കുക.

മെറ്റ സിഇഒ ഷെറില്‍ സാന്‍ബർഗും പുതിയ ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ധന ഇടപാട് സ്ഥാപനമായ വിസയും ദുബായ് ഇന്റർനെറ്റ്സിറ്റിയില്‍ പുതിയ ആസ്ഥാനം തുറന്നിട്ടുണ്ട്.

പുതിയ ആസ്ഥാനം യൂറോപ്പില്‍ ഉള്‍പ്പടെ 90 രാജ്യങ്ങളിലെ പണമിടപാട് സേവനം മെച്ചപ്പെടുത്തുന്നതിനുളള ഇന്നവേഷന്‍ ഹബായി പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.