പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡി.വൈ.എഫ്.ഐ ഭാരവാഹി; ഒഴിഞ്ഞുമാറി കോടിയേരി

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡി.വൈ.എഫ്.ഐ ഭാരവാഹി; ഒഴിഞ്ഞുമാറി കോടിയേരി

ആലപ്പുഴ: കൊലക്കേസ് പ്രതി പരോളിലിറങ്ങിയപ്പോള്‍ ഡി.വൈ.എഫ്.ഐ ഭാരവാഹിയായി. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ്. അജു കൊലക്കേസില്‍ ആലപ്പുഴ ജില്ല കോടതി ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ശിക്ഷിച്ചിരുന്നു. അജുവിനെ ആളുമാറി ആന്റണിയുടെ നേതൃത്വത്തില്‍ വെട്ടി കൊലപ്പെടുത്തിയതാണ് കേസ്.

പരോളിലുള്ള സമയത്ത് 'ഹൃദയപൂര്‍വം' എന്ന ഭക്ഷണ വിതരണത്തിലും ഡിവൈഎഫ്‌ഐയുടെ മറ്റു പരിപാടികളിലും ആന്റണി സ്ഥിരം സാന്നിധ്യം ആയിരുന്നു. യുവജന സംഘടനയുടെ നടപടി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയതില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. താന്‍ സിപിഎം സെക്രട്ടറിയാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് ഡിവൈഎഫ്ഐ സെക്രട്ടറിയാണെന്നും അതൊരു സ്വതന്ത്ര സംഘടനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പരോളിലിറങ്ങിയ പ്രതി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ കൊലക്കേസ് പ്രതിയെ ഭാരവാഹിയായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞിട്ടില്ല എന്നാണ് സി.പി.എം ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.