അബുദബി: സ്കൂളുകളില്‍ വിനോദ-കായിക പരിപാടികള്‍ക്ക് മാസ്ക് നിർബന്ധമല്ലെന്ന് അബുദബി. പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ എമിറേറ്റില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയത്.
ബുധനാഴ്ച അഡെക് (അബുദബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് ) പുറത്തിറക്കിയ മാർഗനിർദ്ദേശമനുസരിച്ച് ക്ലാസ് മുറികള്‍ക്ക് പുറത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇളവുകള്‍ നടപ്പിലാക്കുന്നത്.
നേരത്തെ സ്കൂളുകളിലെ എല്ലാ മേഖലകളിലും ഫേസ് മാസ്ക് നിർബന്ധമായിരുന്നു. നിലവില്‍ ഗ്രേഡ് 2 വിനും അതിന് മുകളിലുളള ക്ലാസുകളിലെ എല്ലാ കുട്ടികളും ക്ലാസ് മുറികളില്‍ മാസ്ക് ധരിക്കണമെന്ന് നിർബന്ധമാണെങ്കിലും പുറത്ത് മാസ്കില്ലാതെ നടക്കാം.
പുതുക്കിയ മാർഗനിർദ്ദേശങ്ങളിങ്ങനെ:
1. സ്കൂള്‍ ക്ലാസ് മുറികള്‍ക്ക് പുറത്ത് സാമൂഹിക അകലം നിർബന്ധമല്ല.
2. സ്കൂള്‍ ക്ലാസ് മുറികള്‍ക്ക് പുറത്ത് മാസ്ക് നിർബന്ധമല്ല.
3. വിനോദ-കായിക-കലാ യാത്രകള്‍ ആവാം, സന്ദർശിക്കുന്ന ഇടത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
4. കായിക വിനോദങ്ങള്‍ നടത്താം.
5. സ്കൂള്‍ പരിപാടികളില്‍ ഉള്‍ക്കൊളളാവുന്നതിന്‍റെ 90 ശതമാനമെന്നരീതിയില്‍ ആളുകളെ ഉള്‍ക്കൊളളിക്കാം.
6. 100 ശതമാനമെന്ന രീതിയില്‍ സ്കൂള്‍ ബസുകള്‍ക്ക് സർവ്വീസ് നടത്താം
കോവിഡ് നിബന്ധനകളിങ്ങനെ
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തില്‍ വന്നവരാണെങ്കില്‍ ( 18 വയസിന് താഴെയുളളവർ) ക്വാറന്‍റീന്‍ ഇല്ല. എന്നാല്‍ ഒന്നാം ദിവസവും നാലാം ദിവസവും പരിശോധന നടത്തണം
18 വയസിന് മുകളിലുളളവരാണെങ്കില്‍ ക്വാറന്‍റീനില്ല. ആദ്യ അഞ്ച് ദിവസങ്ങളില്‍ എല്ലാ ദിവസവും പരിശോധന നടത്തണം. അധ്യാപകർക്കും ജീവനക്കാർക്കും ഇത് ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.