തിരുവനന്തപുരം: വര്‍ക്കലയിലെ അപകട കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം. വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലെത്തി പരിശോധിച്ച ശേഷമായിരുന്നു അധികൃതരുടെ പ്രതികരണം. മരിച്ച അഭിരാമിയുടെ ബന്ധുക്കള്‍ വിദേശത്തു നിന്ന് എത്തിയതിന് ശേഷം സംസ്‌കാരം വ്യാഴാഴ്ച ഉണ്ടാകും. സംഭവത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന്റെ കാരണമെന്ന പ്രാഥമിക വിലയിരുത്തല്‍ മാത്രമാണ് പൊലീസിനുള്ളത്. കൂടുതല്‍ വ്യക്തതയും, സാങ്കേതിക വിശദാംശങ്ങളും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം പരിശോധന റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍.പി.എന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയില്‍ ശ്വാസം മുട്ടിയുമാണ് എല്ലാവരുടെയും മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.