കൊച്ചി: ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം എസ.് ശ്രീശാന്ത്. ട്വിറ്ററിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് തന്റെ മാത്രം തീരുമാനമാണെന്നും ദുഃഖത്തോടെ എന്നാല്‍ പശ്ചാത്താപമില്ലാതെയാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഐപിഎല്ലിലെ വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായിരുന്ന ഏഴ് വര്‍ഷത്തെ വിലക്ക് 2020 സെപ്തംബറിലാണ് പിന്‍വലിച്ചത്. ഇതിന് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനായി പന്തെറിഞ്ഞ് വിക്കറ്റുമെടുത്തിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ഇടം പിടിച്ചെങ്കിലും ഒരു ടീമും ശ്രീശാന്തിനെ വിളിച്ചിരുന്നില്ല.
വിലക്കിന്റെ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചെത്തി കേരളത്തിനായി പന്തെറിയുകയും ചെയ്ത ശ്രീശാന്തിന്റെ ലക്ഷ്യം 2023ലെ ഏകദിന ലോകകപ്പില്‍ വീണ്ടും ഇന്ത്യക്കായി പന്തെറിയുക എന്നതായിരുന്നു. അതിലേക്കുള്ള ആദ്യ പടിയായിരുന്നു കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചതും. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പരിക്ക് ശ്രീശാന്തിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.