പഞ്ചാബില്‍ ആപ്പിന്റെ മുന്നേറ്റം തുടങ്ങി; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്

പഞ്ചാബില്‍ ആപ്പിന്റെ മുന്നേറ്റം തുടങ്ങി; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്

ചണ്ഡിഗഡ്: എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എഎപി കളം പിടിക്കുകയായിരുന്നു. രണ്ട് സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി രണ്ടിടത്തും മുന്നിലാണ്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിന്ധു പിന്നിലാണ്.

അഭിപ്രായ സര്‍വേകളില്‍ ആരും വലിയ സാധ്യത കല്പിക്കാതിരുന്ന ശിരോമണി അകാലിദള്‍ ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. ഇതുവരെ നാലിടത്താണ് അവര്‍ മുന്നിലുള്ളത്. പഞ്ചാബില്‍ വേണ്ടത്ര വേരോട്ടമില്ലാത്ത ബിജെപി ഒരിടത്തും മുന്നിലുണ്ട്. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.