പുതിയ വിർച്വല്‍ സ്വത്ത് നിയമം പുറത്തിറക്കി ദുബായ്

പുതിയ വിർച്വല്‍ സ്വത്ത് നിയമം പുറത്തിറക്കി ദുബായ്

ദുബായ്: എമിറേറ്റില്‍ പുതിയ വിർ ച്വല്‍ സ്വത്ത് നിയമം പുറത്തിറക്കി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുളള വിർച്വല്‍ സ്വത്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമമാണ് പുറത്തിറക്കിയിരിക്കുന്നത്.

ദുബായ് ഇന്‍റർനാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റർ ഒഴികെയുളള വികസനമേഖലകളും ഫ്രീസോണും നിയമത്തിന്‍റെ പരിധിയില്‍ വരും. ഇതിന്‍റെ ഭാഗമായി ദുബായ് വിർച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ ഡയറക്ടർ ബോർഡുമായി ബന്ധപ്പെടുത്താകും അതോറിറ്റി പ്രവർത്തിക്കുക. ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപകരെ വളർത്താനും സംരക്ഷിക്കാനും ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് ദുബായ് ഭരണാധികാരി വ്യക്തമാക്കി. 

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുക, ഡിജിറ്റല്‍ കറന്‍സികളുടെ വ്യാജപതിപ്പുകള്‍ നിയന്ത്രിക്കുക, ക്രിപ്റ്റോ കറന്‍സികളുടെ ഉള്‍പ്പടെ ഇടപാടുകള്‍ നിരീക്ഷിക്കുക, തട്ടിപ്പുകള്‍ തടയുകയെന്നതെല്ലാം വിർച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചുമതലയാണ്.

ഈ നിയമത്തിലെ വ്യവസ്ഥകളും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ലംഘിച്ചാല്‍ പിഴ ഉള്‍പ്പടെയുളള നടപടികള്‍ നേരിടേണ്ടിവരും.

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ ഡയറക്ടർ ബോർഡിന്‍റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും പിഴയിലെ തീരുമാനം. ഇത് കൂടാതെ ആറ് മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യുക, പെർമിറ്റ് റദ്ദാക്കുക ഉള്‍പ്പടെയുളള നടപടികളും നിയമലംഘകർ നേരിടേണ്ടിവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.